തൃശൂർ: ഏഴ് വർഷമായി 333 കോളേജ് വിദ്യാർത്ഥികൾക്ക് ഏഴ് ലക്ഷം രൂപ സ്കോളർഷിപ്പായി നൽകി ശ്രദ്ധേയമായ 'ടീച്ച് ' വിദ്യാഭ്യാസ കാരുണ്യ സൊസൈറ്റി, ശങ്കർ - ജയ്കിഷൻ - ജോൺസൺ തുടങ്ങിയ സംഗീത സംവിധായകരുടെ ഗാനങ്ങൾ ഉൾക്കൊള്ളിച്ച് ഫെബ്രുവരി 22ന് വൈകിട്ട് അഞ്ചിന് റീജ്യണൽ തിയേറ്ററിൽ സംഗീത പരിപാടി 'ഗീതാഞ്ജലി' ഒരുക്കുന്നു. മെറിൻ ഗ്രിഗറി, സൗരവ് കിഷൻ, പാർത്ഥൻ, ഫ്രാങ്കോ സൈമൺ, ബിനു ആനന്ദ്, ധനുഷ അനിൽ എന്നിവർ ഗാനങ്ങൾ ആലപിക്കും. സണ്ണി പി. സോണറ്റ് മാസ്റ്ററുടെ നേതൃത്വത്തിലാണ് പരിപാടി. പ്രവേശനം സൗജന്യമാണെന്ന് ടീച്ച് പ്രസിഡൻ്റ് പ്രൊഫ. കെ.ഐ. വർഗീസ് അറിയിച്ചു.