തൃശൂർ: ജില്ലാ സ്പോർട്‌സ് കൗൺസിലിന്റെ സ്‌പോർട്‌സ് ലൈഫ് ഫിറ്റ്‌നസ് സെന്ററിലേക്കുള്ള മെമ്പർഷിപ്പിനുള്ള രജിസ്‌ട്രേഷൻ 16 മുതൽ ആരംഭിക്കും. രാവിലെ അഞ്ച് മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 10 വരെയുമാണ് ജനറൽ ബാച്ചിന്റെ സമയക്രമം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വനിതകൾക്ക് മാത്രമായ ബാച്ചും ഉണ്ട്. ഒരു മാസത്തെ മെമ്പർഷിപ്പിനുള്ള ഫീസ് 750 രൂപയാണ്. താത്പര്യമുള്ളവർ 2 പാസ്‌പോർട്ട് സൈസ്‌ഫോട്ടോ സഹിതം ജില്ലാ സ്‌പോർട്‌സ് കൗൺസിലിൽ പേര് രജിസ്റ്റർ ചെയ്യാമെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.ആർ. സാംബശിവനും സെക്രട്ടറി കെ.ആർ. സുരേഷും അറിയിച്ചു. വിവരങ്ങൾക്ക്‌: 0487 2332099, 9746576473.