തൃപ്രയാർ: എടമുട്ടത്ത് ഗ്യഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. എടമുട്ടം പടിഞ്ഞാറ് പരേതനായ കൊല്ലാറ വേലായുധൻ മകൻ ശ്രീനിവാസ(70) നാണ് മരിച്ചത്. ഇരുനില വീടിന്റെ പിറകുവശത്ത് വരാന്തയിൽ മലർന്നു കിടക്കുന്ന നിലയിലായിരുന്നു മ്യതദേഹം കണ്ടത്. ഭാര്യ ബീന ബന്ധു വീട്ടിലായിരുന്നു. ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ ഭർത്താവിനെ അന്വേഷിച്ച് ഭാര്യ വീട്ടിലെത്തിയപ്പോഴാണ് മരിച്ച് കിടക്കുന്ന നിലയിൽ കാണപ്പെട്ടത്. കുപ്പി തട്ടി തലയ്ക്ക് പരിക്കേറ്റിരുന്നു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി: ഫേമസ് വർഗീസ്, വലപ്പാട് സി.ഐ: സുമേഷ് .കെ, എസ്.ഐമാരായ അരിസ്റ്റോട്ടിൽ, അനൂപ് എന്നിവരുടെ നേത്യത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടത്തിയ ശേഷം മ്യതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലെത്തിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാളവിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞതിനെ തുടർന്ന് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരണത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് അറിയിച്ചു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ ബീന. മകൻ: ചിച്ചു.