കയ്പമംഗലം: കയ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂളിന് രണ്ട് കോടി രൂപ അനുവദിച്ചു. കയ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിന് ഭൗതിക സഹചര്യം മെച്ചപ്പെടുത്താൻ ഇ.ടി ടൈസൺ മാസ്റ്റർ എം .എൽ.എയുടെ പ്രത്യേക അഭ്യർത്ഥനയെ തുടർന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് രണ്ട് കോടി രൂപയാണ് അനുവദിച്ചത്. വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ വിദ്യാഭ്യാസം നൽകാൻ സഹായിക്കുമെന്നും എം.എൽ.എ പറഞ്ഞു.