
വടക്കേകാട്: ആൽത്തറ കടിക്കാട് ക്ഷേത്ര മതിലിൽ രക്തം തേച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അകലാട് ബദർപള്ളി കളത്തിൽ അസ്‌ലം (18) ആണ് വടക്കേക്കാട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞയാഴ്ചയാണ് കാമുകി ചതിച്ചതിലുള്ള വിഷമത്തിൽ കാമുകി സഞ്ചരിച്ചിരുന്ന വഴിയിലെ മതിലിൽ ഇയാൾ മൃഗത്തിന്റെ രക്തം തേച്ചത്. രാത്രിയായതിനാൽ ക്ഷേത്രമതിൽ ആണെന്ന് അറിയാതെയാണ് ഇത് ചെയ്തതെന്നു പൊലീസ് പറഞ്ഞു. എസ്.ഐ: അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.