കോടാലി: കൊടകര വെള്ളിക്കുളങ്ങര റോഡിൽ ചേലക്കാട്ടുകര പാലത്തിന്റെ കൈവരിയിൽ മധ്യവയസ്‌കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊരേച്ചാൽ പാപ്പാത്ത് വീട്ടിൽ പേങ്ങന്റെ മകൻ ഉണ്ണികൃഷ്ണനെ (49) ആണ് ഇന്നലെ രാവിലെ മരിച്ച നിലയിൽ കണ്ടത്. ഭാര്യ: ശുഭ. മക്കൾ: അഖിൽ, ആര്യ. മരുമക്കൾ: സുജിത്ത്, അഞ്ചൽ.