ചാവക്കാട്: കടയിൽ ചായ കുടിച്ചു കൊണ്ടിരിക്കെ ഗൃഹനാഥൻ കുഴഞ്ഞു വീണു മരിച്ചു. ഇരട്ടപ്പുഴ ജിഎൽപി സ്‌കൂളിന് തെക്കുവശം പരേതനായ കോളങ്ങാട്ട് കണ്ടാരൻ മകൻ ഹരിദാസനാണ് (54) മരിച്ചത്. മണത്തല ബേബി റോഡ് സെന്ററിലെ ചായക്കടയിൽ വെച്ച് ഇന്നലെ രാവിലെ ഒമ്പതോടെയാണ് സംഭവം. ഉടനെ ചാവക്കാട് ടോട്ടൽ കെയർ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌ക്കാരം നടത്തി. ഭാര്യ: പങ്കജാക്ഷി. മക്കൾ: അനൂപ്, അനുപമ, അനിൽ.