തൃപ്രയാർ: നാട്ടിക ബീച്ച് ഫെസ്റ്റിവലിന്റെ ഭാഗമായി സംസ്ഥാന തല വടംവലി മത്സരങ്ങൾ നടന്നു. കരുത്തർ കൊമ്പ് കോർത്തപ്പോൾ തടിച്ചു കൂടിയ കാണികളിൽ ആവേശം അലതല്ലി. ചലച്ചിത്ര താരം രാമു മത്സരം ഉദ്ഘാടനം ചെയ്തു. സംഘടനാ സമിതി ചെയർമാൻ അനിൽ പുളിക്കൽ അദ്ധ്യക്ഷനായി. ജനറൽ കൺവീനർ പി.എം. സിദ്ദിഖ്, വി.ആർ. വിജയൻ, കെ. ദിലീപ് കുമാർ, വി.ഡി. സന്ദീപ്, സി.എം. നൗഷാദ്, ഇന്ദിര ജനാർദ്ദനൻ, ബാബു പനക്കൽ, പി.ബി. മനോജ് തുടങ്ങിയവർ പങ്കെടുത്തു. ബീച്ച് ഫെസ്റ്റിവലിന്റെ ആറാം ദിവസമായ ഇന്ന് സംസ്ഥാന തല പഞ്ചഗുസ്തി മത്സരം നടക്കും. ഒളിപ്പിക് പാരാ മെഡൽ ഗോൾഡ് മെഡൽ ജേതാവും ലോക പഞ്ച ഗുസ്തി ചാമ്പ്യനുമായ ജോബി മാത്യു ഉദ്ഘാടനം ചെയ്യും.