meeting

കാഞ്ഞാണി സിംല മാളിൽ സംഘടിപ്പിച്ച നെൽക്കർഷക സെമിനാർ സി.പി.ഐ ദേശീയ കൗൺസിൽ അംഗവും മുൻ എം.പിയുമായ സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞാണി: മണ്ണിൽ പണിയെടുത്ത് രാജ്യത്തെ ഊട്ടുന്ന നെൽക്കർഷകർക്ക് കേന്ദ്രസംസ്ഥാന സർക്കാരുകൾ സഹായങ്ങൾ ലഭ്യമാക്കണമെന്ന് സി.പി.ഐ ദേശീയ കൗൺസിൽ അംഗവും മുൻ എം.പിയുമായ സി.എൻ. ജയദേവൻ. അഖിലേന്ത്യ കിസാൻ സഭ തൃശൂർ ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി കാഞ്ഞാണി സിംല മാളിൽ സംഘടിപ്പിച്ച നെൽക്കർഷക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ.കെ. രാജേന്ദ്രബാബു അദ്ധ്യക്ഷനായി. 'നെൽക്കൃഷി നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും' എന്ന വിഷയത്തിൽ ഡബിൾ കോൾ ലെയ്സൻ ഓഫീസർ ഡോ. എ.ജെ. വിവൻസി ക്ലാസ് എടുത്തു. കിസാൻ സഭ ജില്ലാ സെക്രട്ടറി എൻ.കെ. സുബ്രഹ്മണ്യൻ, പി.കെ. കൃഷ്ണൻ, എം.ജി. നാരായണൻ, അനിത രാധാകൃഷ്ണൻ, ജെന്നി ജോസഫ്, സംഘാടക സമിതി ചെയർമാൻ എം.വി. സുരേഷ്, കൺവീനർ എം.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.