തൃശൂർ: അടാട്ട് പഞ്ചായത്തിലെ പ്രകൃതി മനോഹരമായ വിലങ്ങൻകുന്നിനെ കുറിച്ച് ശശികളരിയേൽ സംവിധാനം ചെയ്ത 'വിലങ്ങൻ വിസ്മയം' ഹ്രസ്വചിത്രം കവി മധുസൂദനൻ നായർ അടാട്ട് പഞ്ചായത്ത് പ്രസിഡൻ്റ് ടി.എൻ ജയചന്ദ്രന് നൽകി പ്രകാശനം ചെയ്തു. പ്രകൃതി സംരക്ഷണത്തിനായി പ്രയത്‌നിക്കുന്നവർ തപസ്വികളാണെന്നും കുന്നും, മലയും, കാടും, പുഴയും, മരങ്ങളും നശിച്ചാൽ പ്രപഞ്ചമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.വി കുരിയാക്കോസ്, സിനിമാ നിർമ്മാതാവ് മധു ചിറയ്ക്കൽ, ഡി.ടി.പി.സി സെക്രട്ടറി ഡോ. എ. കവിത, അഡ്വ. കെ. കിട്ടുനായർ, കെ. ശങ്കര നാരായണൻ, ഫാദർ ഫ്രാൻസിസ് കുരിശ്ശേരി, എൻ. ഹരീന്ദ്രൻ, അടാട്ട് മുരളി, ബാലചന്ദ്രൻ, സി.എ കൃഷ്ണൻ, വർഗ്ഗീസ് തരകൻ, വിശ്വരൂപൻ, ജോൺസൺ ചാക്കോ, രവീന്ദ്രൻ, ആശാ ഡാനിയേൽ, പി.ബി സജീവൻ എന്നിവർ പ്രസംഗിച്ചു.