ചാവക്കാട്: തിരുവത്ര നാഗഹരിക്കാവ് ക്ഷേത്രത്തിൽ പത്താമുദയ വേല മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി നാരായണൻകുട്ടി ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്രം മേൽശാന്തി സ്വാമി മുനീന്ദ്ര നന്ദ കൊടി കയറ്റി. ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് ചക്കരാത്ത് സുകുമാരൻ, സെക്രട്ടറി എം.എസ്. വേലായുധൻ, ട്രഷറർ എം.ഡി. പ്രകാശൻ, പൊന്നരാശ്ശേരി മുകുന്ദൻ, മത്രം കോട്ട്അഖിലൻ, കണ്ടമ്പുള്ളി ഗോപി, എം.എസ്. ശ്രീവത്സൻ മാസ്റ്റർ, എം.എം. വാസു, എം.കെ. തിലക് രാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.