ചെറുതുരുത്തി: കേരള കലാമണ്ഡലം കൂത്തമ്പലത്തെ നാദലയത്തിലാറാടിച്ച് പഞ്ചരത്‌ന കീർത്തനാലാപനം നടന്നു. ത്യാഗരാജ സ്വാമികളുടെ 173-ാം സമാധി ദിനത്തോട് അനുബന്ധിച്ച് കർണ്ണാടക സംഗീത ഗുരുവിനുള്ള പ്രണാമം കൂടിയായിരുന്നു സംഗീതാർച്ചന. ഗുരുക്കന്മാരും ശിഷ്യരുമടക്കം നൂറിലേറെ കലാകാരന്മാർ അണിനിരന്ന പരിപാടിക്ക് അദ്ധ്യാപകരായ വേണു ശങ്കർ, കലാമണ്ഡലം കാർത്തികേയൻ, വി.ആർ. ദിലീപ് കുമാർ, കെ.വി. ജഗദീശൻ, വയലാ രാജേന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.