പാവറട്ടി: അന്നകര ചിറക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂരം മഹോത്സവം ഭക്തി സാന്ദ്രമായി. രാവിലെ 5.30ന് അഭിഷേകവും തുടർന്ന് മറ്റു വിശേഷാൽ പൂജകളും നടന്നു. 11ന് ഭഗവതിയുടെ ആണ്ടപ്പിറന്നാൾ സന്ധ്യയിൽ നിരവധി പേർ പങ്കെടത്തു. ഏഴ് ഗജവീരന്മാർ പങ്കെടുത്ത പൂരം എഴുന്നള്ളിപ്പ് ശ്രദ്ധേയമായി. പഞ്ചവാദ്യത്തിന് എ.എസ്. ചന്ദ്രനും മേളത്തിന് ചൊവ്വന്നൂർ സുധാകരനും നേതൃത്വം നൽകി. വിവിധ കമ്മിറ്റികളുടെ പാരമ്പര്യം അനുസരിച്ചുള്ള നാടൻ കലാരൂപങ്ങൾ കാവേറ്റം നടത്തി. പൂരം നാൾ രാത്രി ഗുരുവായൂർ വിശ്വഭാരതിയുടെ പാരി എന്ന നാടകം അവതരിപ്പിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം ട്രസ്റ്റി വിജയകുമാർ കൈമൾ നേതൃത്വം നൽകി.