ചാലക്കുടി: ഇന്ത്യ സ്‌കിൽസ് കേരള 2020 മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം ഗവ. ഐ.ടി.ഐയിൽ നടന്നു. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് കൗൺസിലർ ബിന്ദു ശശികുമാർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. കെ.ആർ. സുമേഷ്, ട്രെയിനിംഗ് ഇൻസ്‌പെക്ടർ സജി കെ.ബി, പ്രിൻസിപ്പൽമാരായ സ്റ്റാറി പോൾ, ഐ.ടി.ഐ പ്രിൻസിപ്പൽ ടി.ജി. ജയ, ചിത്രാംഗദൻ എന്നിവർ പപ്രസംഗിച്ചു. ചാലക്കുടി, ഗവ. ഐ.ടി.ഐ, വനിത ഐ.ടി.ഐ, മാള ഐ.ടി.ഐ എന്നിവിടങ്ങളിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരം 20ന് സമാപിക്കും. 40 ഇനങ്ങളിലായി 1000ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും.