പാവറട്ടി: തോളൂർ, പോന്നൂർ ആയിരംകാവ് ദേവീക്ഷേത്രത്തിലെ മകരസംക്രമ വേല ആഘോഷിച്ചു. രാവിലെ നാലിന് നടതുറക്കൽ 4.15ന് മലർ നിവേദ്യം തുടങ്ങി ആചാരപ്രകാരമുള്ള ക്ഷേത്രച്ചടങ്ങുകൾ നടന്നു. ഉച്ചയ്ക്ക് പൂരം എഴുന്നള്ളിൽ ഗജവീരൻ എടക്കളത്തൂർ അർജ്ജുനൻ ദേവിയുടെ തിടമ്പേറ്റി. വൈകീട്ട് 6.30ന് ദീപാരാധനയ്ക്ക് ശേഷം അത്താഴപൂജയും, തായമ്പക, കൊമ്പ് പറ്റ്, കുഴൽപറ്റ്, തായമ്പക, കേളി എന്നിവയും ഉണ്ടായിരുന്നു. എട്ടിന് ക്ഷേത്രനടയ്ക്കൽ പറനിറയ്ക്കൽ ചടങ്ങ് നടന്നു. രാത്രി 9.30ന് തിരുവനന്തപുരം സംസ്‌കൃതിയുടെ ജീവിത പാഠം എന്ന നാടകവും. വൈകീട്ട് വിവിധ ദേശക്കമ്മിറ്റികളുടെ നേതൃത്വത്തിൽ നാടൻ കലാരൂപങ്ങൾ ക്ഷേത്രനടയിൽ അരങ്ങേറി.