തൃശൂർ: ലാലൂരിലെ കായിക സമുച്ചയ നിർമാണം വൈകുന്നുവെന്നും കോർപറേഷന്റെ കഴിവുകേടാണ് കാരണമെന്നും വിമർശിച്ച മന്ത്രി ഇ.പി ജയരാജനെ തള്ളി മന്ത്രി വി.എസ്. സുനിൽകുമാർ. ഇതിനേക്കാൾ വേഗത്തിൽ കായിക സമുച്ചയത്തിൻ്റെ നിർമ്മാണം നടത്താൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.
കായിക സമുച്ചയത്തിന്റെ പ്രവൃത്തികൾ സന്ദർശിച്ച് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ മാലിന്യ സംസ്‌കരണ പ്ലാന്റ് വരുമെന്ന ആശങ്കയുണ്ടായിരുന്നു. അത് അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് ദക്ഷിണേന്ത്യയിലെ തന്നെ വലിയ കായിക സമുച്ചയം നിർമിക്കുന്നത്. മുഖ്യമന്ത്രിയാണ് പ്രവർത്തികൾ വിലയിരുത്തുന്നതെന്നും മന്ത്രി പറഞ്ഞു. വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ആധുനിക ജിംനേഷ്യം ഉദ്ഘാടനത്തിനിടയിലായിരുന്നു ഇ.പി ജയരാജന്റെ വിമർശനം. ലാലൂരിൽ തടസമായി നിൽക്കുന്ന കെട്ടിടം നീക്കുന്നതിന് നടപടികൾ ആയിട്ടുണ്ടെന്നും കോർപറേഷനും കായിക വകുപ്പും തമ്മിൽ തർക്കങ്ങളില്ലെന്നും മന്ത്രിയോടൊപ്പം ഉണ്ടായിരുന്ന മുൻ ഡെപ്യൂട്ടി മേയറും ഡി.പി.സി അംഗവുമായ വർഗീസ് കണ്ടംകുളത്തി പറഞ്ഞു. മേയർ അജിത വിജയൻ, കൗൺസിലർമാരായ അനൂപ് ഡേവിസ് കാട, ലാലി ജെയിംസ് എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വിമ്മിംഗ് പൂളും, സ്റ്റേഡിയവും കായിക താരങ്ങൾക്ക് താമസിക്കാൻ കഴിയുന്ന സൗകര്യങ്ങളോടെയുള്ളതാണ് ലാലൂരിലെ സ്റ്റേഡിയം.
..........
കായിക മന്ത്രി ലാലൂരിനെ ഉദ്ദേശിച്ചാവില്ല പറഞ്ഞത്. ഇക്കാര്യത്തിൽ മന്ത്രിയുമായി സംസാരിച്ചിട്ടില്ല. 116 കോടിയുടെ പദ്ധതിയിൽ ആദ്യഘട്ടത്തിലെ 44 കോടിയുടെ പ്രവൃത്തികൾ പുരോഗമിക്കുകയാണ്. രണ്ടാം ഘട്ടത്തിലെ 70 കോടിയുടെ പ്രവൃത്തികൾക്കും അംഗീകാരമായി. ഈ സർക്കാരിന്റെ കാലത്ത് തന്നെ കായിക സമുച്ചയം കമ്മിഷൻ ചെയ്യാനാണ് ആലോചിക്കുന്നത്. ആറ് മാസം കൊണ്ട് അതിവേഗത്തിലാണ് നിർമാണം
മന്ത്രി സുനിൽ കുമാർ
..............
ഇ.പി ജയരാജൻ അന്ന് പറഞ്ഞത്