കുറ്റിച്ചിറ: എസ്.എൻ.ഡി.പി യോഗം കാരേപ്പാടം ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ക്ഷേത്രത്തിൽ മകര ചൊവ്വ മഹോത്സവവും ഗുരുദേവ പ്രതിഷ്ഠയും ജനുവരി 19 , 20 , 21 തീയതികളിൽ ആഘോഷിക്കും. ജനുവരി 18ന് വൈകിട്ട് നാലിന് തണ്ടിക വരവ്, 19ന് എട്ടിന് ഗുരുദേവ വിഗ്രഹഘോഷയാത്ര, 5.30ന് സംസ്‌കാരിക സമ്മേളനം, മത സൗഹാർദ്ദ സമ്മേളനം ബെന്നിബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും, ബി.ഡി. ദേവസി എം.എൽ.എ, ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ ഹാജി, ഹുസൈൻ ബാഖഫി, കെ.പി. ഹരിദാസ് എന്നിവർ പങ്കെടുക്കും.

20ന് രാവിലെ 8നും 9നും മദ്ധ്യേ ഗുരുദേവ പ്രതിഷ്ഠ ക്ഷേത്രം തന്ത്രി ചെമ്മാലിൽ നാരായണൻകുട്ടി തന്ത്രികൾ നിർവഹിക്കും. പത്തിന് മഹാഗുരുപൂജ, സമൂഹാർച്ചന, 10.30ന് പറപുറപ്പാട് (ദേശപ്പറ), 11.30ന് മഹാ അന്നദാനം , രാത്രി 7.30ന് തിരുവനന്തപുരം എസ്.പി. തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന കാളിയൂട്ട് ഭഗവതി ബാലെ എന്നിവ നടക്കും. 21ന് ക്ഷേത്രച്ചടങ്ങുകൾ, ഒമ്പതിന് പള്ളിപ്പറ, തോറ്റംപാട്ട്, പത്തിന് പട്ടും താലിയും ചാർത്തൽ, 11.30ന് മഹാ അന്നദാനം, ഒമ്പതിന് മഞ്ഞപ്ര സജീവും സംഘവും അവതരിപ്പിക്കുന്ന തായമ്പക, രാത്രി 12.30 ന് എഴുന്നള്ളിത്ത് വടക്കും പുറത്ത് വലിയഗുരുതി, നടയടപ്പ് തുടർന്ന് നീചന് കലശം, ജനുവരി 28ന് ചൊവ്വാഴ്ച്ച നടതുറപ്പ് പൊങ്കല മഹോത്സവം, വൈകിട്ട് 5.30ന് വലിയ പൊങ്കാല, ജനുവരി 31ന് പ്രതിഷ്ഠാദിന മഹോത്സവം, മഹാഗണപതിഹോമം, നവകലശപഞ്ചഗവ്യ പൂജ, അന്നദാനം എന്നിവ നടക്കും.