ചാലക്കുടി: ദേശീയ പൾസ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ഭാഗമായി നഗരസഭാ പരിധിയിലെ 33 കേന്ദ്രങ്ങളിൽ ഞായറാഴ്ച കുട്ടികൾക്ക് തുള്ളി മരുന്നുകൾ നൽകുമെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അറിയിച്ചു. താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ പ്രധാന സ്ഥലങ്ങളിലാണ് പോളിയോ വാക്‌സിൻ നൽകുന്നത്. പോട്ട ധന്യ, ചാലക്കുടി സെന്റ് ജയിംസ്, പോട്ട പാലസ്, ചാലക്കുടി സി.സി.എം.കെ. എന്നീ ആശുപത്രികളിലും തുള്ളിമരുന്നു കൊടുക്കും. ഇതിനു പുറമെ റെയിൽവെ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി, നഗരസഭാ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ട്രാൻസിറ്റ് പോയിന്റ് ബൂത്തുകളും ഒരുക്കും. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുറമ്പിൽ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിജി സദാനന്ദൻ, ആശുപ്രത്രി സൂപ്രണ്ട് ഡോ. ഷീജ എന്നിവരും വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.