ഗുരുവായൂർ: ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൻ വി.എസ്. രേവതി രാജിവച്ചു.. ഇടതുമുന്നണിയിലെ ധാരണയനുസരിച്ചാണ് രാജി. സി.പി.ഐ പ്രതിനിധിയാണ് വി.എസ്. രേവതി. ചെയർപേഴ്‌സൺ സ്ഥാനം രാജിവച്ചു കൊണ്ടുള്ള കത്ത് ഇന്നലെ നഗരസഭാ സെക്രട്ടറിക്ക് കൈമാറി.
അടുത്ത ഒരു വർഷം ഭരണം സി.പി.എമ്മിനാണ് ചെയർപേഴ്‌സൺ സ്ഥാനം. ആദ്യ മൂന്ന് വർഷം സി.പി.എമ്മിനും പിന്നീട് ഒരു വർഷം സി.പി.ഐക്കും അവസാന വർഷം വീണ്ടും സി.പി.എമ്മിനും എന്നായിരുന്നു ഇടതുമുന്നണി ധാരണ. ഇടതുമുന്നണിക്ക് നഗരസഭയിൽ ഭൂരിപക്ഷമില്ലാത്തതിനാൽ കോൺഗ്രസ് വിമതയായി മത്സരിച്ചു വിജയിച്ച പി.കെ. ശാന്തകുമാരിയുടെ പിന്തുണയോടെയാണ് ഇടതുമുന്നണി ഭരണം നടത്തുന്നത്.