കുന്നംകുളം: കാട്ടകാമ്പാൽ പാടത്ത് കർഷകൻ പാമ്പ് കടിയേറ്റു മരിച്ചു. സ്രായിൽ തയ്യിൽ വീട്ടിൽ വേലായുധനാണ് (72) മരിച്ചത്. പാടത്ത് മീൻ പിടിക്കാൻ വെച്ച വല നോക്കാൻ പോകുന്നതിനിടെ ഇന്നലെ രാവിലെ ആറോടെയായിരുന്നു അപകടം. കടിയേറ്റ കാലിൽ സ്വയം തുണികൊണ്ട് കെട്ടി വീട്ടിലെത്തി മകനോടൊപ്പം ആശുപത്രിയിലേക്ക് പോകുന്ന വഴിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: യശോദ. മക്കൾ: ലത, ബിനിത, ബിനീഷ്. മരുമക്കൾ: ഉണ്ണി, ഹരിത, പരേതനായ വാസു.