പാവറട്ടി: പാവറട്ടി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സനായി മുസ്‌ലിം ലീഗിലെ ഷൈനി ഗിരീഷ് തെരഞ്ഞെടുക്കപ്പെട്ടു. പത്താം വാർഡ് മെമ്പറായ ഷൈനി മണലൂർ മണ്ഡലം വനിത ലീഗ് ട്രഷററാണ്. സി.പി. വത്സല പ്രസിഡന്റായതിനെ തുടർന്ന് ഒഴിവുവന്ന സ്ഥാനത്തേക്കാണ് തിരഞ്ഞെടുപ്പ് നടന്നതു്. വടക്കയിൽ അബു ഷൈനിയുടെ പേർ നിർദ്ദേശിച്ചു. എതിർ സ്ഥാനാർത്ഥി ഇല്ലാത്തതിനാൽ ഐക്യകണ്‌ഠേന തിരഞ്ഞെടുത്തതായി വരണാധികാരിയായ പി.ഡബ്‌ളിയു.ഡി അസി. എൻജിനിയർ അറിയിച്ചു. പ്രസിഡന്റ് സി.പി. വത്സല, മെമ്പർമാരായ വടക്കയിൽ അബു, ശോഭ രഞ്ജിത്ത്, ജോസഫ്, മണികണ്ഠൻ, കാതർമോൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.