പാവറട്ടി: എലവത്തൂർ ഗവ. വെൽഫയർ എൽ.പി സ്‌കൂൾ മെരിറ്റ് ഡേ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ബെന്നി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം മിനി മോഹൻദാസ് അദ്ധ്യക്ഷനായി. അർദ്ധ വാർഷിക പരീക്ഷയിൽ 90 ശതമാനത്തിൽ കൂടുതൽ വിജയം കൈവരിച്ച കുട്ടികളെ ഒ.എസ്.എ കാഷ് അവാർഡ് നൽകിയാണ് അനുമോദിച്ചത്. പ്രധാന അദ്ധ്യാപിക ടി. സതീദേവി, ഒ.എസ്.എ പ്രസിഡന്റ് സുബ്രഹ്മണ്യൻ ഇരിപ്പശേരി, പി.ടി.എ പ്രസിഡന്റ് സിന്ധു രാജേഷ്, പി.കെ. ബിജു, ലൈല ഷംസുദ്ദീൻ, സിജില പ്രമോദ് എന്നിവർ പ്രസംഗിച്ചു.