ചാലക്കുടി: കാടുകുറ്റിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. കാടുകുറ്റി ഗാന്ധിനഗർ പെരശേരിപറമ്പിൽ സുബ്രന്റെ മകൻ സുബിനാണ് (23) മരിച്ചത്. ഗാന്ധി നഗറിലെ നാരത്തുംകുടി വീട്ടിൽ അഭിജിത്ത് (27), മാള കോട്ടവാതിൽ കറുകുറ്റിപറമ്പിൽ രജീഷ് (34) എന്നിവർക്കാണ് പരിക്ക്.
ഇന്നലെ രാത്രി എട്ടരക്കായിരുന്നു അപകടം. മുരിങ്ങൂരിൽ നിന്നും കാടുകുറ്റിയിലേയ്ക്ക് അമിത വേഗത്തിൽ രജീഷ് ഓടിച്ചിരുന്ന ബൈക്ക് എതിരെ വന്നിരുന്ന സുബിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. സുബിൻ സംഭവ സ്ഥലത്തുവച്ചു മരിച്ചു. ഇയാളോടൊപ്പമാണ് അഭിജിത്ത് സഞ്ചരിച്ചിരുന്നത്. പരിക്കേറ്റവരെ സെന്റ് ജെയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കാറുമായി മത്സര ഓട്ടം നടത്തിയാണ് രജീഷ് എത്തിയതെന്ന് പൊലീസ് പറഞ്ഞു. മരിച്ച സുബിന്റെ മൃതദേഹം സെന്റ് ജെയിംസ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. അമ്മ: രമണി. സഹോദരൻ: ലുബിൻ..