കയ്പമംഗലം: മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നാട്ടിക - കൊടുങ്ങല്ലൂർ ഏരിയ സമ്മേളനം പെരിഞ്ഞനം എൻ.എസ്.എസ് ഹാളിൽ ജില്ലാ സെക്രട്ടറി ടി.കെ രമേഷ് ബാബു ഉദ്ഘാടനം ചെയ്തു. എ.പി ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം വി. തുളസിദാസ്, ഏരിയാ സെക്രട്ടറി ശിവപ്രകാശ്, ജീന പാലപ്പെട്ടി എന്നിവർ സംസാരിച്ചു. മലബാർ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ദേവസ്വം യൂണിയൻ ഏരിയ പ്രസിഡന്റായി എ.പി ശ്രീകുമാറിനെയും, സെക്രട്ടറിയായി ശിവപ്രകാശിനെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു...