തൃപ്രയാർ: നാട്ടിക ബീച്ച് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നാട്ടിക ബീച്ചിൽ നടന്ന സംസ്ഥാന തല വുഷു മത്സരത്തിൽ തൃശൂർ ജില്ലാ ഓവറാൾ ചാമ്പ്യന്മാരായി. മലപ്പുറം ജില്ല രണ്ടാം സ്ഥാനവും, ഇടുക്കി ജില്ല മൂന്നാം സ്ഥാനവും നേടി. വലപ്പാട് പൊലീസ് സബ് ഇൻസ്‌പെക്ടർ സി. എഫ് സ്റ്റീഫൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിച്ചു. അനിൽ പുളിക്കൽ, പി.എം സിദ്ദിഖ്, ഡോ. രാഗി, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സരേഷ് ശങ്കർ, വി. ഡി സന്ദീപ്, ഉണ്ണികൃഷ്ണൻ തൈപറമ്പത്ത്, ബാബു പനക്കൽ, മിജു തളിക്കുളം, പി. ബി മനോജ്‌ തുടങ്ങിയവർ പങ്കെടുത്തു..