തൃശൂർ : ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ നാളെ പ്രഖ്യാപിച്ചേക്കും. നിലവിൽ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. കെ.കെ. അനീഷ് കുമാറായിരിക്കും പുതിയ പ്രസിഡന്റ്. അനീഷിന് പുറമേ ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അഡ്വ. രവികുമാർ ഉപ്പത്ത്, പട്ടികജാതി മോർച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട് എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്.
എതാനും ദിവസം മുമ്പ് കോഴിക്കോട് ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലാണ് ജില്ലാ പ്രസിഡന്റിനെ സംബന്ധിച്ച് തീരുമാനമായത്. ആർ.എസ്.എസിന്റെ അഭിപ്രായം കൂടി കണക്കിലെടുത്താണ് അനീഷിന് നറുക്കു വീണതെന്ന് പറയുന്നു. നാളെ വരണാധികാരിയായ സംസ്ഥാന വൈസ് പ്രസിഡന്റ് ജയസൂര്യനായിരിക്കും പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കുക. ഏഴ് വർഷത്തിലേറെയായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് ആയിരുന്ന എ. നാഗേഷിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ പ്രസിഡന്റ് വരുന്നത്. ഒരാൾക്ക് രണ്ട് തവണയിൽ കൂടുതൽ പ്രസിഡന്റ് ആകാൻ സാധിക്കില്ലെന്ന പാർട്ടി ഭരണഘടനയനുസരിച്ചാണ് നാഗേഷ് ഒഴിയുന്നത്...