തൃശൂർ : വിയ്യൂർ സെൻട്രൽ ജയിൽ ആൻഡ് കറക്‌ഷണൽ ഹോമിനോട് അനുബന്ധിച്ച് നിർമ്മിക്കുന്ന പെട്രോൾ പമ്പിന്റെ നിർമാണ പ്രവൃത്തികളുടെ ശിലാസ്ഥാപന കർമ്മവും, ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനവും ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ നിർവഹിക്കും.

മേയർ അജിത വിജയൻ അദ്ധ്യക്ഷത വഹിക്കും. ടി.എൻ പ്രതാപൻ എം.പി, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ മുഖ്യാതിഥികളാകും.