gvr-muncipal-water-tank-
നഗരസഭയുടെ കുടിവെള്ള വിതരണ ടാങ്കർ ചോർന്നൊലിയ്ക്കുന്നു

ഗുരുവായൂർ: ഗുരുവായൂർ നഗരസഭയുടെ കുടിവെള്ള വിതരണ ടാങ്കർ തുരുമ്പെടുത്ത് പൊട്ടിപൊളിഞ്ഞ് ചോർന്നൊലിക്കുന്ന അവസ്ഥയിൽ. തുരുമ്പെടുത്ത് ജീർണ്ണിച്ച കുടിവെള്ള ടാങ്കറിൽ കുടിവെള്ളം വിതരണം ചെയ്യുന്നത് കണ്ടില്ലെന്ന് നടിച്ച് നഗരസഭയും മോട്ടോർ വാഹന വകുപ്പും. ക്ഷേത്ര നഗരിയിൽ സ്ഥാപിച്ചിട്ടുള്ള വാട്ടർ എടിഎം, കുടിവെള്ള ടാങ്കുകൾ എന്നിവയിലേയ്ക്ക് വെള്ളമെത്തിക്കുന്ന ടാങ്കറാണ് തുരുമ്പെടുത്ത് പൊട്ടിപൊളിഞ്ഞ അവസ്ഥയിലായിട്ടുള്ളത്.

ട്രാക്ടറിൽ പിടിപ്പിച്ചിട്ടുള്ള ടാങ്കറിലാണ് വെള്ളമെത്തിക്കുന്നത്. ടാങ്കറിന്റെ പുറം ഭാഗം മുഴുവൻ തുരുമ്പെടുത്ത അവസ്ഥയിലാണ്. ടാങ്കിന്റെ അടിഭാഗത്ത് നിരവിധി ദ്വാരങ്ങളിലൂടെ വെള്ളം ചോർന്നൊലിക്കുന്നുമുണ്ട്. വൃത്തിഹീനമായ ആവസ്ഥയിലുള്ളതാണ് കുടിവെള്ള വിതരണ ടാങ്ക്. ടാങ്കിന്റെ പുറം ഭാഗത്ത് ഇത്രമാത്രം തുരുമ്പ് ഉണ്ടെങ്കിൽ ടാങ്കറിന്റെ ഉൾഭാഗം എത്രമാത്രം വൃത്തിഹീനമാകും എന്ന ആശങ്കയിലാണ് നാട്ടുകാർ. കുടിവെള്ള ടാങ്കർ ചോർന്നൊലിച്ചിട്ടും നഗരസഭ ആരോഗ്യ വിഭാഗം ഇത് കണ്ടില്ലെന്ന ഭാവത്തിലാണ്. കൃത്യമായ അറ്റകുറ്റപണി നടത്താതെ കുടിവെള്ള ടാങ്കറിനെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വിഭാഗവും തയ്യാറായിട്ടില്ല.