njaru-nadeel
മത്തിക്കായൽ മുട്ടിൽ പാട ശേഖരത്ത് ഞാറു നടീൽ മഹോത്സവം കെ.വി. അബ്ദുൽ കാദർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ചാവക്കാട്: മത്തിക്കായൽ മുട്ടിൽ പാടശേഖരത്ത് ചാവക്കാട് നഗരസഭയുടെ സഹകരണത്തോടെ ജനകീയ കൂട്ടായ്മ്മ ഞാറുനട്ടു. കെ.വി. അബ്ദുൽ കാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭാ ചെയർമാൻ എൻ.കെ. അക്ബർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ മഞ്ജുഷ സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എ.സി. ആനന്ദൻ, കെ.എച്ച്. സലാം, എ.എ. മഹേന്ദ്രൻ, എം.ബി. രാജലക്ഷ്മി, കൗൺസിലർ പി.ഡി. സുരേഷ്ബാബു, പാടശേഖര സമിതി സെക്രട്ടറി കൂർക്കപറമ്പിൽ സുമേഷ്, കൃഷി ഓഫീസർ നാസർഖാൻ എന്നിവർ സംസാരിച്ചു. അസി.ഡയറക്ടർ ഒഫ് അഗ്രികൾച്ചർ ടി.പി. ബൈജു പദ്ധതി വിശദികരിച്ചു.105 ഏക്കർ പാടശേഖരത്തിലെ 60 ഏക്കർ സ്ഥലത്ത് ഇത്തവണ 1800 കിലോ ജ്യോതി ഇനത്തിൽ പെട്ട വിത്താണ് വിതച്ചത്. മണത്തല ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ, കാണം കോട്ട് സ്‌കൂൾ, എൽ.എഫ്. സ്‌കൂൾ, മണത്തല ബേബി റോഡ് സരസ്വതി എൽ.പി സ്‌കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും ഞാറു നടാൻ എത്തിയിരുന്നു.