ചാലക്കുടി: ചേനത്തുനാട് ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു. ഇവിടുത്തെ കിണറിന്റെ നിർമ്മാണം പൂർത്തിയായി. ആശുപത്രി കടവിനോട് ചേർന്നാണ് കിണർ നിർമ്മിച്ചത്. കോൺക്രീറ്റ് റിംഗുകൾ ഇറക്കിയാണ് പുഴതീരത്തെ കിണർ നിർമ്മാണം. വേനൽ കാലത്ത് പുഴയിൽ നിന്നും കിണറിലേക്ക് വെള്ളം എത്തിക്കാനുള്ള ചാലുകളുടെ നിർമ്മാണം അടുത്താഴ്ചയോടെ ആരംഭിക്കും. കിണറിനോട് ചേർന്ന് തന്നെ നിർമ്മിക്കുന്ന മോട്ടോർ ഷെഡിന്റെ പ്രവൃത്തികൾക്കും തുടക്കം കുറിച്ചിട്ടുണ്ട്. പൈപ്പുകൾ സ്ഥാപിച്ച് അതു വഴി വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുയാണ് ലക്ഷ്യം. പദ്ധതിക്കായി നഗരസഭ 20ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രി പരിസരം, ചേനത്തുനാട് തുടങ്ങിയ പ്രദേശങ്ങളിലെ ജലക്ഷാമം പരിഹരിക്കുന്നതിനായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.