ചാലക്കുടി: പൊതു ഇടം എന്റേതുമെന്ന മുദ്രാവാക്യവായി കാടുകുറ്റി പഞ്ചായത്തിൽ വനിതാശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ സ്ത്രീകൾ രാത്രി നടത്തം സംഘടിപ്പിച്ചു. കുടുംബശ്രീയുടെ സഹകരണത്തോടെ പല വിഭാഗങ്ങൾ തിരിഞ്ഞായിരുന്നു നടത്തം. പഞ്ചയത്ത് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് മോളി തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റിനു പുറമെ അംഗങ്ങളായ സിന്ധു ജയൻ, ജിനി ആന്റണി, മേഴ്സി ഫ്രാൻസീസ്, സി.ഡി.എസ് ചെയർപേഴ്‌സൺ ഓമന കൃഷ്ണൻകുട്ടി എന്നിവർ വിവിധ സംഘങ്ങളുടെ നടത്തത്തിന് നേതൃത്വം നൽകി.