കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ ഇന്ന് വൈകീട്ട് 3.30ന് തേക്കിൻകാട് മൈതാനത്ത് അവതരിപ്പിക്കുന്ന ഏകാത്മകം മെഗാ ഇവന്റ് 2020 ലേക്ക് കൊടുങ്ങല്ലൂർ യൂണിയനിൽ നിന്നം പങ്കെടുക്കുന്ന നർത്തകർക്കുള്ള ആടയാഭരണ വിതരണം ഇന്നലെ യൂണിയൻ ഹാളിൽ നടന്നു. നൂറ്റി മുപ്പത്തി എട്ട് നർത്തകിമാരാണ് കൊടുങ്ങല്ലൂർ യുണിയനിൽ നിന്നും ഏകാത്മകത്തിൽ പങ്കെടുക്കുന്നത്.

വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജോളി ഡിൽഷന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിൽ ആടയാഭരണ വിതരണോദ്ഘാടനം നിർവഹിച്ചു. ഏകാത്മകം യൂണിയൻ തല കോ-ഓർഡിനേറ്റർ എം.കെ തിലകൻ മുഖ്യ പ്രഭാഷണം നടത്തി. ജയാ രാജൻ, സുലേഖ അനിരുദ്ധൻ, ഡിൽഷൻ കൊട്ടേക്കാട്ട്, സി.എസ് ഹരിശങ്കർ, കെ.ജി ഉണ്ണികൃഷ്ണൻ, ഇ.ജി. സുഗതൻ തുടങ്ങിയവർ പ്രസംഗിച്ചു.