തൃശൂർ: സ്വാമി ഭൂമാനന്ദതീർത്ഥയുടെ അത്മതത്വസമീക്ഷ പ്രഭാഷണം നാളെ മുതൽ 26 വരെ വടക്കുംനാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്തു നടക്കും. വൈകിട്ട് ആറര മുതൽ ഏഴേമുക്കാൽ വരെ അഷ്ടാവക്രസംഹിതയിൽ അധിഷ്ഠിതമായാണ് പ്രഭാഷണം. നാളെ വൈകിട്ട് ആറിന് ഹൈക്കോടതി റിട്ട.ജസ്റ്റിസ് എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി. മോഹനൻ അദ്ധ്യക്ഷത വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ രാജൻ. കെ. തലാപ്പിള്ളി, എം.ആർ ജനാർദ്ദനൻ, ബി.കെ.എസ് അജിത് കുമാർ, പി. ജനാർദനൻ, എ. ശിവദാസ് എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു...