തൃശൂർ: ജില്ലയിൽ അഞ്ചുവയസിന് താഴെയുള്ള 2,12,729 കുട്ടികൾക്ക് പൾസ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണം നാളെ നടക്കും. ആംഗൻവാടികൾ, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ, സർക്കാർ സ്വകാര്യ ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ തുടങ്ങി തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലാണ് രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെ തുള്ളിമരുന്നു നൽകുക. ജനങ്ങൾ കൂടുതലായി എത്തുന്ന കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകർ നേരിട്ടെത്തി മരുന്നു നൽകും. ആദിവാസി മേഖലകളിൽ പ്രത്യേക ക്യാമ്പ് നടത്തുന്നുണ്ട്. മൊബൈൽ ബൂത്തുകൾ, ട്രാൻസിസ്റ്റ് ബൂത്തുകൾ എന്നിവ ഉൾപ്പെടെ 1702 മരുന്നു വിതരണ കേന്ദ്രങ്ങളാണ് സജ്ജീകരിക്കുക. പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം പുതുക്കാട് ആശുപത്രിയിൽ നാളെ രാവിലെ ഒമ്പതിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിർവഹിക്കും. ടി.എൻ. പ്രതാപൻ എംപി അദ്ധ്യക്ഷത വഹി

ക്കും.