തൃശൂർ : സാംസ്‌കാരിക നഗരിയിൽ പുതിയ ചരിത്രം കുറിക്കുന്ന ഏകാത്മത്തിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, കേന്ദ്രമന്ത്രി വി. മുരളീധരൻ, മന്ത്രിമാരായ വി.എസ് സുനിൽ കുമാർ, സി.രവീന്ദ്രനാഥ്, യോഗം പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, യോഗം വൈസ് പ്രസിഡന്റും ഏകാത്മകം ചെയർമാനുമായ തുഷാർ വെള്ളാപ്പള്ളി, കോർപറേഷൻ മേയർ അജിത വിജയൻ, സന്തോഷ് അരയാക്കണ്ടി, ശ്രീനാരായണ ദർശന പഠന കേന്ദ്രം രക്ഷാധികാരി പ്രീതി നടേശൻ, കേന്ദ്ര വനിതാസംഘം പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി, സെക്രട്ടറിയും പരിപാടിയുടെ ചീഫ് കോഡിനേറ്ററും കൂടിയായ അഡ്വ. സംഗീത വിശ്വനാഥ് , യോഗം കൗൺസിലർമാർ, സാമുഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ, എസ്.എൻ.ഡി.പി യോഗം പോഷക സംഘടനാ ഭാരാവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എന്ന ഗുരുസന്ദേശം അന്വർത്ഥമാക്കുന്ന കൃതിയാണ് കുണ്ഡലിനിപ്പാട്ട്. ഈ ഗുരുസന്ദേശത്തിന് നൂറ് വർഷം തികയുന്ന വേളയിൽ, ആറ് ഭാഷകളിലായി മന്ത്രരൂപത്തിൽ ചിട്ടപ്പെടുത്തി സംഗീതജ്ഞൻ കാവാലം ശ്രീകുമാർ വേദിയിൽ അവതരിപ്പിക്കും. കലാണ്ഡലം ഡോ.ധനുഷാ സന്യാൽ, പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ,ഇടപ്പള്ളി അജിത്ത് കുമാർ എന്നിവർ നേതൃത്വം നൽകും.