sudakaran
സുധാകരൻ

കൊടുങ്ങല്ലൂർ: മേത്തല, പറമ്പിക്കുളങ്ങര വെസ്റ്റ് കാര്യേഴത്ത് സുധാകരൻ (83) നിര്യാതനായി. സംസ്‌കാരം നടത്തി. എസ്.എൻ.ഡി.പി.യോഗം മുൻ ഡയറക്ടർബോർഡംഗവും പ്രഭാഷകനുമായ കെ.എൻ. ഉണ്ണിക്കൃഷ്ണന്റെ സഹോദരനായ ഇദ്ദേഹം എസ്.എൻ.ഡി.പി യോഗം മാടവന ശാഖ സ്ഥാപക സെക്രട്ടറിയും കോൺഗ്രസ് ബുത്ത് പ്രസിഡന്റ് , മേത്തല മരണാനന്തര സംഘം കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: ശാരദ. മക്കൾ: ഷൈല, യമുന. മരുമക്കൾ: ശശി കൊക്കുവായിൽ, സുരേഷ് തലാപ്പിള്ളി (എസ്.എൻ.ഡി.പി മേത്തല ശാഖ വൈസ് പ്രസിഡന്റ്).