തൃശൂർ: സാഹിത്യ അക്കാഡമിയുടെ 63ാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം 20 ന് രാവിലെ 10.30ന് അക്കാഡമി ഓഡിറ്റോറിയത്തിൽ മന്ത്രി എ.കെ. ബാലൻ നിർവഹിക്കും. വിശിഷ്ടാംഗത്വവും സമഗ്ര സംഭാവനാ പുരസ്‌കാരങ്ങളും മന്ത്രി എ.കെ ബാലൻ സമർപ്പിക്കും. എം. മുകുന്ദൻ, കെ.ജി. ശങ്കരപ്പിള്ള എന്നിവർ വിശിഷ്ടാംഗത്വവും ഡോ. സ്‌കറിയ സക്കറിയ, ഡോ.ഒ.എം. അനുജൻ, എസ്. രാജശേഖരൻ, മണമ്പൂർ രാജൻബാബു, നളിനി ബേക്കൽ എന്നിവർ സമഗ്രസംഭാവനാ പുരസ്‌കാരം ഏറ്റുവാങ്ങും. അക്കാഡമി പ്രസിഡൻ്റ് വൈശാഖൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാർ മുഖ്യാതിഥിയാകും. 21 ന് രാവിലെ പത്തിന് എഴുത്തും കാഴ്ചപ്പാടും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ കന്നഡ നോവലിസ്റ്റ് എസ്.എൽ ഭൈരപ്പ ഉദ്ഘാടനം ചെയ്യും.