തൃശൂർ: കെ.പി.സി.സി പുന:സംഘടന വൈകുന്നതിനാൽ പൗരത്വ വിഷയത്തിൽ സമരപരിപാടികൾ നയിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് കെ. മുരളീധരൻ എം.പി. കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജംബോ ഭാരവാഹി പട്ടിക കെ.പി.സി.സിക്ക് ഗുണം ചെയ്യില്ല. ഒരാൾക്ക് ഒന്നിൽ കൂടുതൽ സ്ഥാനം നൽകാൻ പാടില്ല. അധികാരം ചിലർക്ക് മാത്രവും മറ്റുള്ളവരെല്ലാം വെള്ളംകോരികളും വിറകുവെട്ടികളുമാണെന്ന ദുരവസ്ഥ മാറ്റണമെന്നും അദ്ദേഹം നിർദേശിച്ചു.