puthenchira-ths
പുത്തൻചിറ തെക്കുംമുറി ഹൈസ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രഅയപ്പു സമ്മേളനവും അഡ്വ.വി.ആർ. സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

മാള: പുത്തൻചിറ തെക്കുംമുറി ഹൈസ്കൂൾ വാർഷികാഘോഷവും വിരമിക്കുന്ന അദ്ധ്യാപകർക്കുള്ള യാത്രഅയപ്പു സമ്മേളനവും അഡ്വ. വി.ആർ സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ പി.ഐ നിസാർ അദ്ധ്യക്ഷത വഹിച്ചു.

വിരമിക്കുന്ന അദ്ധ്യാപകരായ എം.ആർ സന്തോഷ് ബാബു, പി.കെ ജയ എന്നിവർക്ക് ജില്ലാ പഞ്ചായത്ത് മെമ്പർ കാതറിൻ പോൾ ഉപഹാരം നൽകി. സംസ്ഥാന ഫോക്‌ലോർ അവാർഡ് ജേതാവും നാടൻപാട്ട് കലാകാരനായ രമേഷ് കരിന്തലക്കൂട്ടം മുഖ്യാതിഥിയായി. പരിപാടിയിൽ 1996 ബാച്ചിലെ വിദ്യാർത്ഥികൾ സ്കൂളിലേക്ക് ഫാനുകൾ നൽകി. പ്രധാന അദ്ധ്യാപിക ബിന്ദു, ബീന സുധാകരൻ, സി.എസ് സുബീഷ്, സംഗീത അനീഷ്, എം.ആർ സുനിൽ ബാബു, പി.എസ്. സുബാഷ്, രേഖ രാജേഷ്, സി. കെ യുധി മാസ്റ്റർ എന്നിവർ സംസാരിച്ചു.