 
കല്ലൂർ: വീടിനകത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനി മരിച്ചു. പാലത്തുപറമ്പിൽ മണപ്പെട്ടി അനീഷിന്റെ മകൾ അജ്ജലിയെയാണ് (18) വീടിനകത്ത് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മുളംകുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നന്തിക്കര ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. മാതാവ്: ഷാജിമോൾ. സഹോദരി: ആതിര.