karappan
കറപ്പൻ

ഒല്ലൂർ: മുൻകാല സി പി ഐ നേതാവും കർഷകത്തൊഴിലാളി നേതാവുമായ ഒല്ലൂർ തേമാലിപ്പാടം തെക്കൂട്ട് വീട്ടിൽ കറപ്പൻ (84) നിര്യാതനായി. തൈക്കാട്ടുശ്ശേരി മേഖലയിൽ പാർട്ടി കൊണ്ടുവരുന്നതിനും പ്രവർത്തിക്കുന്നതിനുമായി പ്രയത്‌നിച്ചിട്ടുള്ള ഇദ്ദേഹം കെട്ടിടനിർമാണ തൊഴിലാളി യൂണിയൻ നേതാവ്, അന്തിക്കാട് സമരത്തിലും പ്രവർത്തിച്ചിട്ടുണ്ട്. സംസ്‌കാരം 19ന് രാവിലെ ഒമ്പതിന് വടൂക്കര എസ് എൻ ഡി പി ശ്മശാനത്തിൽ. ഭാര്യ: പരേതയായ തങ്ക. മക്കൾ: ഉണ്ണിക്കൃഷ്ണൻ, സുബ്രഹ്മണ്യൻ. മരുമക്കൾ; യശോദ, കുമാരി.