കയ്പമംഗലം: കയ്പമംഗലം സഹോദരസംഘം ക്ഷേത്രോത്സവത്തിന് കൊടികയറി. നാല് ദിവസങ്ങളിലായി നടക്കുന്ന ഉത്സവ പരിപാടികൾ 22ന് രാവിലെ 10ന് ഗുരുമുത്തപ്പന് കളമെഴുത്തും പാട്ടും, രാത്രി 10.30ന് വിഷ്ണുമായയ്ക്ക് കളമെഴുത്തും പാട്ടും, 23ന് തിരുമുടിയാട്ടം, 24ന് രാവിലെ 7.30ന് ദേവിക്ക് പട്ടും താലിയും സമർപ്പണം, ഒമ്പതിന് ശീവേലി, 10 മുതൽ നടക്കൽ പറയെടുപ്പ്, വൈകീട്ട് നാലിന് അഞ്ചാനകളോടെ എഴുന്നള്ളിപ്പ്, രാത്രി എട്ടിന് ശിങ്കാരമേളം എന്നിവ നടക്കും...