പാലിയേക്കര: നെന്മണിക്കര പഞ്ചായത്തിന്റെയും കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് പതിറ്റാണ്ടിലേറെയായി തരിശായി കിടന്നിരുന്ന പുലക്കാട്ടുക്കര, പാലിയേക്കര, തലവണിക്കര പാടശേഖരങ്ങളിലെ നൂറ് ഏക്കർ സ്ഥലത്ത് നടത്തുന്ന നെൽക്കൃഷിയുടെ നടീൽ ആരംഭിച്ചു. മന്ത്രിമാരായ വി.എസ്. സുനിൽകുമാർ, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവർ ചേർന്ന് ഞാറുനട്ടാണ് ഉദ്ഘാടനം ചെയ്തത്. തുടർന്ന് നടന്ന യോഗത്തിൽ മന്ത്രിമാർ, പഞ്ചായത്ത് പ്രസിഡന്റ്, ഷീല മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കലാ പ്രിയ സുരേഷ്, വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജെ. ഡിക്‌സൺ, അംഗം ജയന്തി സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. കാർഷിക രംഗത്ത് മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു