oobit-photo
ശിശിര(23)

കല്ലൂർ: ഞെള്ളൂരിൽ കുടുംബ വഴക്കിനെ തുടർന്ന് അനന്തപുരയ്ക്കൽ സുനിൽകുമാറിന്റെ ഭാര്യ ശിശിര (23) ആത്മഹത്യ ചെയ്തു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. സുനിൽ കുമാറുമായുള്ള വഴക്കിനെ തുടർന്ന് ശിശിര വീടിനകത്ത് ഊഞ്ഞാലിൽ തൂങ്ങുകയായിരുന്നു.
തൂങ്ങിയതറിഞ്ഞ് വീട്ടുകാരും അയൽവാസികളും ചേർന്ന് കെട്ടഴിച്ച് പുതുക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ശിശിര മരിച്ചിരുന്നു. ഭാര്യ മരിച്ചതറിഞ്ഞ് സുനിൽകുമാറും തൂങ്ങി മരിക്കാൻ ശ്രമിച്ചു. സംഭവം കണ്ട അയൽവാസികൾ കെട്ട് മുറിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ശിശിരയുടെ പിതാവിന്റെ പരാതിയിൽ സുനിൽ കുമാറിന്റെ പേരിൽ പുതുക്കാട് പൊലീസ് കേസെടുത്തു മക്കൾ: സാത്തിക് (രണ്ടര വയസ്), സിവ (ഒന്നര വയസ്).