viswambaran
വിശ്വംഭരൻ

മാള: മരം വെട്ടുന്നതിനിടയിൽ തൊഴിലാളി വീണു മരിച്ചു. പൊയ്യ ചെന്തുരുത്തി കൊശവർകുന്ന് അറക്കപറമ്പിൽ വിശ്വംബരൻ (60) ആണ് മരിച്ചത്.

മാളയിലെ ഒരു വീട്ടുപറമ്പിൽ വെച്ചായിരുന്നു അപകടം. മരത്തിൽ നിന്ന് വീണ ഇയാളെ മാളയിലെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ഭാര്യ: സുലോചന. മക്കൾ: വിപിൻ, വിജി. മരുമക്കൾ: വിന്റു, രാജേഷ്.