തൃപ്രയാർ: 2020 നാട്ടിക ബീച്ച് ഫെസ്റ്റിവലിനോടനുബന്ധിച്ച് ദേശീയ തല ബൈക്ക് റേസ് നടത്തി. സംഘാടക സമിതി ചെയർമാൻ അനിൽ പുളിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു. ജനറൽ കൺവീനർ പി.എം സിദ്ദിഖ് അദ്ധ്യക്ഷത വഹിച്ചു. ബിഗിനേഴ്സ് മോട്ടോ 1. മോട്ടോ 2 നോവൈസ് മോട്ടോ 1, മോട്ടോ 2 ബുള്ളറ്റ് ഓപ്പൺ, ഇൻഡ്യൻ ഓപ്പൺ, ഇൻഡ്യൻ എക്സ്പർട്ട് ഇനങ്ങളിലായി 156 റൈഡർമാർ മത്സരങ്ങളിൽ പങ്കെടുത്തു. പ്രൊഫഷണൽ ക്ലാസ് റൈഡേഴ്സ്, ഔട്ട് സൈഡേഴ്സ് ഇനങ്ങളിലായി പങ്കെടുത്ത ദേശീയ താരങ്ങളായ അമൽ വർഗീസ്, അഭി എസ്. നാഥ്, അനൂപ് എൻ.എസ് , അറഫാത്ത് എന്നിവരുടെ സാന്നിദ്ധ്യം ബൈക്ക് റേസ് പ്രേമികളെ ആവേശം കൊള്ളിച്ചു. കർണാടക, തമിഴ്നാട്, തുടങ്ങീ സംസ്ഥാനത്തിലെ താരങ്ങൾ പങ്കെടുത്തു. കണ്ണൻ എൻ. പ്രഭാവതി, ബാബു പനക്കൽ, മനോജ് പി. ബി, മിജു തളിക്കുളം എന്നിവർ പങ്കെടുത്തു, അഭിഷേക് പുളിക്കൽ, ബൈക്ക് റേസ് കോർഡിനേറ്റർമാരായ അനസ് എൻ. എ, സുജിത്ത്, തഫീഫലി ആദർശ് പുളിക്കൽ, മണികണ്ഠൻ പി. സി, ശ്രീരേഷ് തുടങ്ങിയവർ നേതൃത്വം നൽകി.