ചാലക്കുടി: ദേശീയപാതയിലെ മുടങ്ങിക്കിടക്കന്ന അടിപ്പാതയുടെ നിർമ്മാണം ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി നിയോജക മണ്ഡലം കമ്മിറ്റി കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡയ്ക്ക് നിവോദനം നൽകി. രണ്ടു വർഷം മുമ്പ് ആരംഭിച്ച നിർമ്മാണം പൂർത്തീകരിക്കാൻ കഴിയത്താത്തത് സംസ്ഥാനത്തെ ഭരണപ്രതിപക്ഷ പാർട്ടികളുടെ വീഴ്ചയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി. ദേശീയപാത തടസ്സപ്പെട്ടു കിടക്കുന്നതിനാൽ സംഭവിക്കുന്ന ഗതാഗതക്കുരുക്ക് സംസ്ഥാന തലത്തിൽ പ്രതിഫലിക്കുന്നു. ഇതിന്റെ പ്രത്യാഘാതമായി നിരവധി അപകട മരണങ്ങളും സംഭവിച്ചെന്ന് ബി.ജെ.പി നേതാക്കൾ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ചൂണ്ടിക്കാട്ടി. പ്രസ്തുത പ്രശ്‌നം മൂന്നു ദിവസത്തിനകം ഗതാഗത മന്ത്രിയുടെ ശദ്ധയിൽപ്പെടുമെന്ന് സദാനന്ദ ഗൗഡ നേതാക്കൾക്ക് ഉറപ്പു നൽകി. എ. നാഗേഷ്, ഷാജുമോൻ വട്ടേക്കാട്, സജീവ് പള്ളത്ത്, സി.പി. സെബാസ്റ്റ്യൻ, അഡ്വ. സജിക്കുറുപ്പ്, ടി.വി. ഷാജി, കെ.ജി. സുന്ദരൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.