തൃശൂർ : ചരിത്രം കുറിച്ച കുണ്ഡലിനിപ്പാട്ടിന്റെ നൃത്താവിഷ്‌കാരം ചരിത്രമായത് ആയിരങ്ങളെ സാക്ഷിയാക്കി. പ്രമുഖ നേതാക്കളുടെ സാന്നിദ്ധ്യവും സദസിന് മിഴിവേകി. വടക്കുംനാഥനിൽ ശിവസൂത്രജ്ഞാന സത്രത്തിനെത്തിയ ശ്രീശ്രീ രവിശങ്കറിന്റെ സാന്നിദ്ധ്യവും വേദിയെ പ്രൗഢസമ്പന്നമാക്കി. യോഗം നേതാക്കളായ പി.കെ പ്രസന്നൻ, പി.ടി മന്മഥൻ, ബേബിറാം, ഷീബ ടീച്ചർ, പി. സുന്ദരൻ, പച്ചയിൽ സന്ദിപ്, എബിൻ അമ്പാടിയിൽ, പി.എസ്.എൻ ബാബു, ബാബു കടുത്തുരുത്തി, വിബിൻ രാജ്, എ.ജി തങ്കപ്പൻ, വനിതാ സംഘം കേന്ദ്ര സമിതി പ്രസിഡന്റ് കെ.പി കൃഷ്ണകുമാരി, സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ, തേക്കിൻകാട് ഡിവിഷൻ കൗൺസിലർ എം.എസ് സമ്പൂർണ്ണ, എന്നിവരടക്കം പ്രമുഖരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു...