തൃശൂർ : കുറ്റിയങ്കാവ് പൂരാഘോഷവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 11 ന് നടത്താനിരുന്ന തിരുത്തിപ്പറമ്പ്‌ ദേശത്തിന്റെയും 13 ന് നടത്താനിരുന്ന മിണാലൂർ വിഭാഗത്തിന്റെയും വെടിക്കെട്ടിന് അനുമതിയില്ല. ചട്ടങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അനുമതി നിഷേധിച്ചത്.

അപേക്ഷകനും വെടിക്കെട്ട് നടത്തിപ്പുകാരനും പെസോയുടെ എൽ.ഇ 3 ലൈസൻസും വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നതിനുള്ള ലൈസൻസും ഇല്ലാത്തതിനാലും അപേക്ഷകർക്ക് വെടിക്കോപ്പ് സാമഗ്രികൾ സൂക്ഷിക്കുന്നതിനുള്ള സ്ഥിരം മാഗസിൻ ഇല്ലാത്തതിനാലുമാണ് വെടിക്കെട്ട് പൊതുദർശനത്തിനുള്ള അനുമതി നിഷേധിച്ചത്...