തൃപ്രയാർ: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ മകരപ്പത്ത് മഹോത്സവത്തിന് കൊടിയേറി. തന്ത്രി നാരായണൻ കുട്ടി ശാന്തി കൊടിയേറ്റ കർമ്മം നിർവഹിച്ചു. തുടർന്ന് ശ്രീഭൂതബലി, അത്താഴപൂജ, പ്രസാദ ഊട്ട് എന്നിവ നടന്നു. രാത്രി വിമാന ഗന്ധർവപൂജയും ഉണ്ടായി. ക്ഷേത്രം ഭാരവാഹികളായ വി.ആർ രാധാകൃഷ്ണൻ, വി.യു ഉണ്ണിക്കൃഷ്ണൻ, വി.കെ ഹരിദാസ്, വി.എച്ച് ഷാജി എന്നിവർ നേത്യത്വം നൽകി...